Monday, August 13, 2007

തറവാട്ടിലെ ഒരു ഓണക്കാലം

ഓണക്കാലത്തു ഓര്‍മ്മയുടെ നിറച്ചെപ്പില്‍നിന്നു ഒരു പവിഴമണിയായി ഉതിര്‍ന്നുവീണു തറവാട്ടിലെ എന്റ പഴയ ഓണക്കാലത്തെ കുറിച്ചു നിറമുള്ള ചില ചിന്തകള്‍.........
.................എന്തൊരു നല്ലകാലമാണെന്നൊ അതൊക്കെ...................
എല്ലാ നായര്‍ തറവാട്ടിലെന്നപൊലെ കൊച്ചത്ത് തറവാടും ആള്‍ ബലം കൊണ്ട് സബന്നമായിരുന്നു,“അധികാരിയുടെ വീട് “എന്ന ഓമനപ്പെരും ഉണ്ടായിരുന്നു.ചെറുവായക്കര ഗ്രാമത്ത് അധികാരിയുടെ വീട് ആറിയാത്തവരായി ആരുമില്ല.മൂന്നു നിലയുള്ള തറവാട് ചെറുവായക്കര ശിവക്ഷേത്രത്തിനു പിന്നിലായി തല ഉയര്‍ത്തിനിന്നു.ശിവഭഗവാനു തിരിഞ്ഞു നൊക്കുംബൊള്‍ കാഴ്ചക്കു വിഘ്നം വരുന്നതുകൊണ്ട് ശിവഭഗവാനു അപ്പുറം കാണാനായി“സൂത്രഓട്ട “ഉണ്ടായിരുന്നു എന്റ തറവാട്ടില്‍, വീടിന്റ ഒരു ഭാഗത്തുനിന്നു ഇതിലൂടെ നൊക്കിയാ‍ല്‍ അപ്പുറം കാണാമായിരുന്നു. ചെറുവായക്കര ഗ്രമത്തില്‍ ആദ്യമായി “വാള്‍വ്” ഉപയൊഗിച്ചുള്ള റേഡിയൊ കൊണ്ടുവന്നത് എന്റ വീട്ടില്‍ ആയിരുന്നു.
സാധാ‍രണ വീട്ടില്‍ അമ്മമ്മയും,മുത്തശ്ശനും,ബാബചേച്ചിയും,ഞാനും അമ്മയും,സുജാതചെറിയമ്മയും സീമക്കുട്ടിയും ആണു ഉ‍ണ്ടാകാറ്,അമ്മമ്മക്കു 6 മക്കളാണ് ,2 ആണും 4 പെണ്ണും .എന്റ അമ്മയും സുജാതചെറിയമ്മയും മാത്രമാണ് വീട്ടില്‍ ഉള്ളത്,ആണ്‍ മക്കള്‍ 2 പേരും ഗള്‍ഫിലാണ്.ഭാക്കിയുള്ളവര്‍ വിട്ടിലെ വിശേഷാല്‍ കാര്യങ്ങളില്‍ ഒത്തുചേരാറുണ്ട്.എന്റ വലിയമ്മ ചെറിയമ്മ മക്കളായ വിദ്യേട്ടനും,സുമചേച്ചിയും ,മാലുചേച്ചിയും,ശിവനും,മുരളിയും എല്ലാവരും ഒത്ത്ചേരുംബൊള്‍........ശബ്ധ മുഖരിതമായ ഓണക്കലമായി............
ഓണത്തിനു 10 ദിവസം മുന്നെ സ്കൂള്‍ അടക്കും.വൈകുന്നെരം പൂ പറിക്കന്‍ പഴയ പൂവട്ടിയെടുത്ത് മാണിക്കത്തെ പറബിലെക്കു ഓടുംബൊള്‍ അമ്മയൊടു നീട്ടി വിളിച്ചൂ പറയും “ഞാന്‍ പൂ പറിക്കാന്‍ പൂവ്വാ‍ാ‍ാ......”അമ്മയുടെ മറുപടിക്കു ഞാന്‍ കാത്തുനില്‍ക്കറില്ല.മാണിക്കത്തെ പറബിലെ എന്റ കൂട്ടുകാരാണു സതീശനും,സുരയും,ബിന്ദുവും,ലതയും,രാജനും.തുംബ പൂക്കളറുത്ത് വട്ടിയില്‍ നിറക്കുന്നത് ആവേശത്തിമര്‍പ്പിന്റ അതിവേഗതയിലാണ്.പൂ പറിക്കുന്നതിനിടയില്‍ ഈ ലൊകത്ത് അറിയാവുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങളുടെ സംസാരവിഷയമാകും.പൂ വട്ടി നിറയുബൊള്‍ വള്ളി പിടിച്ചു വായുവില്‍ അതിവേഗം ചുഴറ്റി പൂ അമര്‍ത്തി പൂവട്ടിയില്‍ സ്തലം ഉണ്ടാ‍ക്കും.ഇടക്ക് പൂവട്ടിയുടെ വള്ളി പൊട്ടി പൂ ക്കള്‍ പുറത്തുപൊകുബൊള്‍ കണ്ണില്‍ വെള്ളം നിറച്ച് വേഗത്തില്‍ പെറുക്കിയെടുക്കും.എന്റ കൂട്ടുകാര്‍ക്കെല്ലാവര്‍ക്കും എന്നെക്കാള്‍ പ്രയം കൂടുതാലാണ്,അതുകൊണ്ട് തന്നെ എന്നെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.അവരുടെ യൊക്കെ ശബ്ധത്തില്‍ “ജയക്കുട്ടാ......“എന്ന വിളി ഇപൊഴുമെന്റ കാതില്‍ മുഴങ്ങുന്നു.ഓണക്കാലമായാല്‍ സുര പട്ടമുണ്ടാക്കി വില്‍ക്കാന്‍ തുടങ്ങും.കുറേ ആള്‍ക്കാര്‍ വാങ്ങാന്‍ വരും.ഒരു ദിവസം സുര പറഞ്ഞു പട്ടമുണ്ടാക്കനുള്ള papper വാങ്ങാന്‍ പൈസ ഇല്ല എന്നു.ജയക്കുട്ടന്റ കയ്യില്‍ പൈസ യുണ്ടെങ്കില്‍ താ.....പട്ടം വിറ്റതിനു ശേഷം ലാഭം നമുക്കു പകുതിയാക്കാം.പറബില്‍ നിന്നു പറുക്കിക്കൂട്ടിയ കശുവണ്ടി വിറ്റു കിട്ടിയ 15 രൂപ സുരക്കു കൊടുത്തു,കുറ്ച്ചു ദിവസത്തിനു ശേഷം ഒരു പട്ടവും 23 രൂപയും തിരിച്ചു തന്നു.ജീവിത്തിലെ ആദ്യത്തെ നെറികെടില്ലാത്ത “ബിസ്ന്സ്.”
വീടിന്റ ഉമ്മറത്തിനൊടു ചേര്‍ന്നണ് “മച്ച്.”മച്ചിനകത്താണ് പഴം പഴുപ്പിക്കാന്‍ വക്കുന്നത്.ചുരുങ്ങിയത് 8 നേന്ത്രപ്പഴകൊലകളെങ്കിലും ഉണ്ടാകും ,ഓണത്തിനു മുമ്പ് വാങ്ങി പഴുപ്പിക്കാന്‍ വക്കും,തേങ്ങാ ചകിരിക്കുള്ളില്‍ “ഉണക്കമുളകും“, “കണലും“ ഇട്ട് പുകവരുത്തി മച്ചിനകത്ത് വക്കും,പിന്നീട് 2 ഓ 3 ദിവസം അടച്ചിടും.ഇതൊക്കെ ചെയ്യുന്നത് മുത്ത്ശ്ശനാണ്,കാഴച്ചക്കാരനായി നൊക്കിനില്‍ക്കനെ നമുക്കു അനുവാദം ഉള്ളൂ.മുത്തശ്ശനു sugerന്റ അസുഖം ഉണ്ട് എന്നാലും അമ്മമ്മയുടെ കണ്ണുതെറ്റിയാല്‍ പഴം നല്ലതുപൊലെ തിന്നുംമധുരം കൂടുതല്‍ തിന്നാല്‍ ഷുഗറിന്റ ഗുളിക കൂടുതല്‍ കഴിച്ചാല്‍ മതി എന്നാണു മുത്തശ്ശന്റ കണക്ക്.മുത്ത്ശ്ശന്‍ പഴയ പൊലീസു കാരനാണ് അതുകൊണ്ട് തന്നെ വീട്ടിലെ എല്ലാവര്‍ക്കും മുത്ത്ശ്ശനെ പേടിയാണ്.ഞാന്‍ 4 ക്ലാസ് വരെ വിരലുകുടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ആ കാര്യം പറഞ്ഞ് എനിക്കു ദിവസവും “മേട്ടം“ കിട്ടും,നല്ലൊം “മേട്ടം“ കിട്ടുന്ന ദിവസം ആ നല്ല മനസ്സിന് അലിവുതൊന്നി എന്തെങ്കിലും തിന്നാന്‍ വാങ്ങിതരും,
പാടത്തെ പണിക്കരന്‍ “വേലായുധന്‍“ പുറത്ത് വന്നിട്ടുണ്ടെന്ന് “തങ്ക“ വിളിച്ചു പറയുന്നുണ്ട്,തങ്കയെ അറിയില്ലെ .....വീട്ടിലെ പണിക്കാരിയാണ് എന്റ പ്രാ‍യമാണത്രേ തങ്ക വീട്ടുപണി ചെയ്യാന്‍ തറവാട്ടില്‍ വരാന്‍ തുടങ്ങിയിട്ട്. “..കമ്രാ‍ളെ...വേലായുധന്‍ മ്ണെവിടെ ഇടണമെന്ന് ചൊദിക്ക്ണ് ഉണ്ട്”....തങ്കയുടെ ചൊദ്യം കേട്ട് ഞാന്‍ പുറത്തേക്ക് ഓടി..വേലായുധന്‍ “തൃക്കാരപ്പനെ“ ഉണ്ടാക്കാന്‍ പാടത്ത് നിന്ന് കളിമണ്ണു കൊണ്ട് വന്നിട്ടുണ്ട്.മണ്ണു കൊഴച്ച് തൃക്കാരപ്പനെയും,മഹാ‍ബലിയെയും,മഥ്ത്തടിയനെയും ഉണ്ടാക്കുന്ന ജൊലി വിദ്ദേട്ടന്റതാണ്,അവിടെയും ബക്കറ്റില്‍ വെള്ളം കൊണ്ടുകൊടുക്കല്‍ മാത്രമാണ് എന്റ പണി.
കൊളാബി പൂ ഈര്‍ക്കലില്‍ കൊര്‍ത്തു,അരിമാവുകൊണ്ട് അണിയിച്ചു നാക്കിലയില്‍ വെച്ചു വൈകുന്നെരം ആകുബൊഴേക്കും പൂജക്കു തെയ്യാറായി കഴിഞ്ഞിരിക്കും ആ മണ്‍ പ്രതിമകള്‍.
മത്സമാസാദികള്‍ കഴിക്കാത്തതു കൊണ്ടാണെന്നു തൊന്നുന്നു പൂജക്കുള്ള നറുക്ക് എനിക്കാണ്.പഴവും, അവിലും,മലരും തൃക്കാരപ്പനെ നേദിച്ചു തൊണ്ടപൊട്ടു മാറ് ഉച്ചത്തില്‍ “പൂവെ പൊലി പൂവെ” വിളിക്കും.വിദ്ദേട്ടനും ,സുമച്ചേച്ചിയും,മാലുച്ചേച്ചിയും ശിവനും,സീമക്കുട്ടിഉം.... ഹൊ....എന്തൊരു രസമായിരുന്നെന്നൊ.......
ഇന്നാണ് “ഓണം”.........രാവിലെത്ത്ന്നെ അടുക്കളയില്‍ നിന്നു പഴം പുഴുങ്ങിയതിന്റയും പപ്പടം കാച്ചിയതിന്റയും വാസന വരുന്നുണ്ട്.അടുക്കളയില്‍ ആകെത്തിരക്കാണ്,എല്ലാവരും ഓരൊ പണീയിലാണ്,വലിയച്ചന്‍ വലിയ ഉരുളിയില്‍ “ശര്‍ക്കര ഉപ്പെരി” ഉണ്ടാക്കുന്നുണ്ട്,വലിയമ്മകൂടെ നിന്നു സഹായിക്കുന്നുണ്ട് അമ്മമ്മ തങ്കക്കു അരക്കാനുള്ള സാദനങ്ങള്‍ കൊടുക്കുന്നതിരക്കിലാണ്,ബാബച്ചേച്ചി പൂജാമുറിവൃത്തിയാക്കുന്ന തിരക്കിലാണ്,അമ്മയും സുജാതചെറിയമ്മയും ഉച്ചക്കു കറിക്കുള്ള പച്ചക്കറികള്‍ അരിയുന്നതിരക്കിലാണ്...ഇടക്കു എവിടെ നിന്നൊ സീമക്കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്....ആ വഴിക്കു പൊകുന്നതു ബുദ്ധിയല്ല കാരണം കുറ്റാരൊപിതനായി “മേട്ടം” ഉറപ്പാണ്.കാരണം സീമക്കുട്ടിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്,അവള്‍ക്കാണെങ്കില്‍ എന്നെ വലിയ് ഇഷ്ടമാണ് എന്തു സംഭവിച്ചാലും എന്റേ പേരെ പറയൂ.......എന്തിനാണ് വെറുതെ നല്ലൊരു ദിവസം ആയിട്ട് പുത്ത്ന്‍ dress ഇട്ടു അടിവാങ്ങുന്നത് ,ഉടനെ ഞാന്‍ അവിടെ നിന്നു സ്തലം കാലിയാക്കി......
ഉച്ചത്തെ സദ്യയാണു എനി അടുത്ത പരിപാടി.radio വില്‍ ചലചിത്രഗാനങ്ങള്‍ ഉറക്കെ വച്ചിട്ടുണ്ട്,തറവാട്ടിലെ നാടകശാലയില്‍ ഭക്ഷണത്തിനുള്ള ഇല വിരിച്ചിട്ടുണ്ട്,ഇലക്കു മുന്നിലിരിക്കുന്ന എന്നൊട് വിളബുന്ന എല്ലാവരും പറയുന്നുണ്ട് “മുഴുവന്‍ കഴിക്കണം.....മുഴുവന്‍ കഴിക്കണം” എന്നു. ഭക്ഷ്ണം പെട്ടന്നു മതിയാക്കിയ എന്റ അടുത്ത് അമ്മവന്നിരുന്നു ഭാക്കികൂടി വായയില്‍ തിരുകിത്ത്ന്നു....ഭക്ഷ്ണം തരുമ്പൊള്‍ അമ്മ പിറുപിറുക്കുന്നുണ്ട് “കളി...കളി ..അതുമാത്രമെയുള്ളു ചിന്ത .....ഭക്ഷ്ണവും കഴിക്കണ്ട...ഇങ്ങനെ നടന്നൊ എല്ലുംകൊലി”
ഊണു കഴിഞ്ഞതും നേരെ പൊയതു അമ്പലപ്പറമ്പിലെക്കാണ്,അവിടെ എല്ലാവരും റെഡിയാണ് ഏറും പന്ത് കളിക്കാന്‍......കളിക്കിടക്ക് ഇടക്ക് നടും പുറത്ത് ഏറ് കിട്ടിയതിന്റ വേദനയുമായി നേരം വൈകുന്നെരം ആയതറിഞ്ഞില്ല.ഓണനാള്‍ കഴിഞ്ഞതിന്റ വിഷമവും,വീട്ടില്‍ വന്നവരെല്ലാം തിരിച്ചു പൊകുമെന്നതിന്റ വിഷമവും ആയി വീട്ടിലെക്കു നടന്നു,വൈകുന്നെരം ബാബച്ചേച്ചിയുടെ കൂടെയിരുന്നു ഭജനയും കഴിഞ്ഞു.......ഉച്ച്ക്കുള്ള സദ്യയുടെ ഭാക്കി കഴിച്ചു ഉറങ്ങാണ്‍ കിടന്നു.........
ഇന്ന് ഓണം..ചൂട് 42ഡിഗ്രി,പണികള്‍ കൂറേ ബാക്കിയുണ്ട് എന്നാലും ലീവ് ചൊദിച്ചു വാങ്ങിയിട്ടുണ്ട് ഇലെങ്കില്‍ എന്റ ഭാര്യ പിണങ്ങും.കഴിഞ്ഞ 23 വര്‍ഷം ആയി അമ്മാവന്‍ സൊമന്‍ മാമ താമസിക്കുന്ന ഷാര്‍ജയിലെ 605 നമ്പര്‍ ഫ്ലറ്റാണ് ഇപ്പൊ “തറവാട്”,വിദ്ദേട്ടനും കുടുബവും,മുരളിയും കുടുബവും പ്രവാസികളായി ഇവിടെയുണ്ട്.അങ്ങു നാട്ടില്‍ തറവാട്ടില്‍ കൂടുതല്‍ ആരും ഇല്ല അമ്മമ്മയും ബാബച്ചേച്ചുയും മാത്രം ആരുമില്ലാതെ വയ്യാത്ത അവരെന്താഘൊഷിക്കാന്‍ ,കാലചക്രം തിരിഞ്ഞപ്പൊള്‍ മുത്ത്ശ്ശനും,വലിയച്ചനും,മധുമാമയും നഷ്ടപ്പെട്ടു.സീമക്കുട്ടിക്കു 2 കുട്ടികളായി ,സുമച്ചേച്ചിക്കും മാലുച്ചേച്ചിക്കും അവരുടെതായ ലൊകങ്ങളായി.വലിയമ്മയും,സുജാതചെറിയമ്മയും,ഞങ്ങളും പുതിയ വീടുവച്ചു മാറി.ഉണ്ണി വലിയമ്മക്കും വീടായി,പ്രവാസ ജീവിതം കൊണ്ട് അമ്മയുടെയും അചച്ചന്റയും ഒപ്പമുള്ള ഓണം നഷ്ടപ്പെട്ടു ,കൂട്ടുകാര്‍ എല്ലാം നഷ്ട് പ്പെട്ടു..നഷ്ടങ്ങളുടെ കണക്കു മാത്രം......
എല്ലാവരും കൂടിയുള്ള ഒരു ഓണം.........ഓര്‍മ്മയിലെ ആ കുട്ടിക്കാലം....തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവുണ്ടായിട്ടും... വെറുതെ ഞാന്‍ ആഗ്രഹിക്കുന്നു.....ഒരിക്കല്‍ക്കുടി ആ ഓണം.............

3 comments:

മൂര്‍ത്തി said...

സ്വാഗതം....
ജയകൃഷ്ണന്‍ എന്നെഴുതുവാന്‍ jayakr^shNan എന്ന് ടൈപ്പ് ചെയ്താല്‍ മതി.

ഉറുമ്പ്‌ /ANT said...

പ്രിയ
ഉറുമ്പ് എന്ന്‌ മലയാളത്തില്‍ ഉറുമ്പ് എന്നു തന്നെ എഴുതിയാല്‍ മതി.
ഇനിയത്‌ ഇളമൊഴി ഉപയോഗിച്ചു എഴുതണമെങ്കില്‍, uRump~ എന്നെഴുതണം

ഉറുമ്പ്‌ /ANT said...

ഉറൂബ് എന്നാണെങ്കില്‍ uRoob എന്നെഴുതിയാല്‍ മതി.